കൊച്ചി: മാർത്തോമ എഡ്യൂക്കേഷണൽ സൊസൈറ്റി സഖറിയാസ് മാർ തെയോഫിലസ് സഫ്രഗൻ മെത്രാപ്പോലീത്തയുടെ സ്മരണയ്ക്കായി മാർ തെയോഫിലസ് ഇന്റർ സ്കൂൾ പ്രസംഗമത്സരം നടത്തി. 27 സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ, കാക്കനാട് നൈപുണ്യ പബ്ലിക് സ്കൂളിലെ ജോഹാൻ മാത്യൂ ക്രിസ് ഒന്നാം സ്ഥാനം (10,000 രൂപയും എവർ റോളിംഗ് ട്രോഫിയും സർട്ടിഫിക്കറ്റും) നേടി.
വൈറ്റില ടോക് എച്ച് പബ്ലിക് സ്കൂളിലെ സെലീഷ്യ സജി രണ്ടാം സ്ഥാനവും (7,000 രൂപ) കളമശേരി സെന്റ് പോൾസ് ഇന്റർനാഷണൽ സ്കൂളിലെ ആഷ്ലിൻ റോസ് ക്രോസ് (5000 രൂപ) മൂന്നാം സ്ഥാനവും നേടി.
ദുർഗ പ്രേംജിത്ത് (ഭവൻസ് ആദർശ വിദ്യാലയ കാക്കനാട്), ലിസ് ടോണി (രാജഗിരി പബ്ലിക് സ്കൂൾ കളമശേരി), വൈഗ ശോഭശ്രീ (എസ്എഫ്എസ് പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളജ് ഏറ്റുമാനൂർ) എന്നിവർ പ്രോത്സാഹന സമ്മാനം നേടി.
കാക്കനാട് മാർത്തോമ പബ്ലിക് സ്കൂളിൽ നടന്ന സമ്മാനദാന ചടങ്ങിൽ, സൊസൈറ്റി പ്രസിഡന്റ് ഫാ. ഡോ. ജോൺ ജോസഫ് മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ ജൂബി പോൾ, സൊസൈറ്റി വൈസ് പ്രസിഡന്റ് ജോർജ് പി. കോര, സെക്രട്ടറി വർഗീസ് പി. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.